ഇസ്താംബുൾ: പതിമൂന്നുകാരിയെ ചുംബിച്ച കാമുകന് ജയിൽ ശിക്ഷ. കാമുകിയെചുംബിച്ച 16കാരന് കിട്ടിയത് നാലരവര്‍ഷം തടവ്. തുര്‍ക്കിയിലാണ് പതിമൂന്നുകാരിയായ കാമുകിയെ ചുംബിച്ച സ്കൂൾ വിദ്യാര്‍ഥിയെ നാലരവര്‍ഷം തടവിനുശിക്ഷിച്ചത്. കൂട്ടുകാര്‍ ഷെയര്‍ചെയ്ത വിഡീയോയിലൂടെയാണ് അധ്യാപകരും പിന്നീട് നിയമപാലകരും വിവരമറിഞ്ഞത്. തെക്കന്‍ അന്തല്യയിലെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
സ്കൂളില്‍വച്ചാണ് ചുംബനം നടന്നത്. ഇത് വിഡിയോയിലാക്കിയവരും ഷെയര്‍ ചെയ്തവരുമായ അഞ്ചുപേരും കേസില്‍ പ്രതികളാണ്. 15വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് തടവുശിക്ഷ. കേസില്‍ അപ്പീല്‍ പോകുമെന്ന് ആണ്‍കുട്ടിയുടെ അഭിഭാഷക അറിയിച്ചു. അപ്പീല്‍ അപേക്ഷ നല്കിയതിനാല് ആണ്‍കുട്ടിയെ തടവിലാക്കിയിട്ടില്ല.
Post Your Comments