ലണ്ടന്‍: ആഫ്രിക്കയില്‍ ടൂര്‍ കഴിഞ്ഞ് ലണ്ടനിലേക്ക് വിമാനത്തില്‍ വരവെ വിമാനത്തിന്റെ ടോയ്ലറ്റില്‍ വച്ച് 16 കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച 29 കാരിയായ സ്‌കൂള്‍ ടീച്ചര്‍ എല്ലി വില്‍സന് തടവ് ശിക്ഷ. മൂന്ന് വർഷത്തിന് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കേസിന്റെ വിചാരണ ഇന്നലെ ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയിലാണ് നടന്നത്. കൗമാരക്കാരനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുള്ള ആരോപണം ഗ്ലൗസെസ്റ്റര്‍ഷെയറിലെ ഡര്‍സ്ലെയിലെ ടീച്ചര്‍ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും ഗര്‍ഭിണിയായതോടെ അദ്ധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു.
ആദ്യം വിമാനത്തിന്റെ സീറ്റുകള്‍ക്കിടയില്‍ വച്ച് ലൈംഗിക കേളി നടത്തുകയും പിന്നീട് വിദ്യാര്‍ത്ഥിയെ ടോയ്ലറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി അവിടെ വച്ചും ടീച്ചര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് ഗര്‍ഭിണിയായതിനാല്‍ ടീച്ചര്‍ അബോര്‍ഷന് വിധേയയാവുകയും ചെയ്തിരുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകില്ലേയെന്ന് 16 കാരന്‍ ആശങ്കയോടെ ചോദിച്ചപ്പോള്‍ ഗര്‍ഭം തടയുന്നതിനുള്ള ഇഞ്ചെക്ഷന്‍ താന്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ടീച്ചറുടെ മറുപടിയെന്നും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.ഗ്ലൗസെസ്റ്റര്‍ഷെയറിന് സമീപത്തുള്ള ടിന്റേണ്‍ അബെയില്‍ വച്ചും ബ്രിസ്റ്റോളിലെ അഷ്ടണ്‍ കോര്‍ട്ട് എസ്റ്റേറ്റില്‍ വച്ചും ഇരുവരും വഴിവിട്ട ബന്ധങ്ങള്‍ നടത്തിയിരുന്നു.
Post Your Comments