Latest NewsSaudi Arabia

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി ; 68 മേഖലയില്‍ക്കൂടി സ്വദേശിവത്കരണം

റിയാദ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് സൗദിയില്‍ 68 മേഖലകളില്‍ കൂടി സൗദിവത്കരണം പ്രഖ്യാപിച്ചു. ഇതോടെ പതിനായിരക്കണക്കിനു വിദേശികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുകയാണ്.

ഭക്ഷണശാലകള്‍, കോഫി ഷോപ്പ്, ആരോഗ്യം, നിര്‍മാണ മേഖല, ടെലികമ്യൂണിക്കേഷന്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളും പുതിയ പട്ടികയിലുണ്ട്. മൂന്നു മാസത്തിനകം ഈ മേഖലകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രിയുടെ പ്രഖ്യാപനം.

നവംബര്‍, ജനുവരി മാസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി എട്ടു വിഭാഗങ്ങളില്‍ കൂടി സൗദിവത്കരണം നടപ്പാക്കും. ഇതിനു പുറമെയാണ് പുതിയതായി 68 മേഖലകളെ കൂടി സ്വദേശിവത്കരണ പദ്ധതിക്ക് കീഴിലേക്ക് കൊണ്ടുവരുന്നത്. അതേസമയം, മത്സ്യബന്ധന മേഖലയില്‍ ഇന്നലെ മുതല്‍ സ്വദേശിവത്കരണം നിലവില്‍ വന്നു. മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സ്വദേശി ഉണ്ടായിരിക്കണമെന്നാണു പുതിയ നിബന്ധന.

shortlink

Post Your Comments


Back to top button