കോഴിക്കോട്: വിവാഹിതരാണെന്ന് തെളിയിക്കാന്‍ രേഖകളില്ലാതെ മുറി നല്‍കാനാവില്ലെന്ന ഹോട്ടല്‍ അധികൃതരുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയുമൊന്നിച്ച് കോഴിക്കോട് ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍.
തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നുള്ള തെളിവ് നല്‍കാതെ മുറി നല്‍കാനാവില്ലെന്നായിരുന്നു ഹോട്ടല്‍ മാനേജരുടെ വാദമെന്നും. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കേണ്ടി വന്നു എന്നും മന്‍സൂര്‍ കുറിക്കുന്നു. കൂടാതെ ഒരു സ്ത്രീയും പുരുഷനും തമ്മിലുളള വിവാഹേതര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രീം കോടതി പോലും വിധിച്ചിട്ടുണ്ടെങ്കിലും കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകള്‍ക്കും അത് കുറ്റകൃത്യമാണെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്നും മന്‍സൂര്‍ വ്യക്തമാക്കി കുറിച്ചു.
Post Your Comments