Latest NewsNattuvartha

റേഷൻ വിതരണം പുനരാരംഭിച്ചു

പാലക്കാട്∙ സെർവർ പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി, റേഷൻ വിതരണം പുനരാരംഭിച്ചു. ഇ പോസ് മെഷീൻ തകരാറിനെത്തുടർന്നാണു ജില്ലയിൽ റേഷൻ വിതരണം മുടങ്ങിയത്. ഇപോസിൽ നിരന്തരമുണ്ടാകുന്ന തകരാറിൽ പ്രതിഷേധിച്ചു വ്യാപാരികൾ കടയടച്ചു സമരം നടത്തി. മെഷീൻ തകരാറിനെത്തുടർന്നു കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം ആറുവരെ നീട്ടി.

സെർവർ പ്രശ്നം റേഷൻ കാർഡിന്റെ നമ്പർ രേഖപ്പെടുത്തുന്നതിനും മറ്റും കാലതാമസം വരുത്തി. തിരക്ക് അനുഭവപ്പെടുന്ന വൈകുന്നേരങ്ങളിലാണു തുടർച്ചയായി തകരാറുണ്ടായത്. ഇതു റേഷൻ കടകളുടെ പ്രവർത്തനത്തെയും ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button