![STUDENT](/wp-content/uploads/2018/09/rape-nn.jpg)
എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിയറ്ററിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ സഹപാഠിയും സുഹൃത്തും പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോതമംഗലത്തെ തീയറ്ററിലെ
ശുചിമുറിയിൽ വച്ച് സഹപാഠി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തും തീയറ്റർ ജീവനക്കാരനുമായ 17 വയസുകാരൻ പുറത്ത് കാവൽ നിന്നു. മുവാറ്റുപുഴയിലെ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ വഴി മൂവാറ്റുപുഴ പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് സഹപാഠിയും സുഹൃത്തും പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്തതിനാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് വച്ചതിന് തീയറ്റർ മാനേജർക്കെതിരെ ബാലവേല നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments