തിരുവനന്തപുരം: ഒാഖിയിൽ ഭർത്താക്കൻമാരെ നഷ്ടമായ ഭാര്യമാർക്ക് കൈത്താങ്ങായി ജോലി നൽകി.
.ഓഖിയില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും. മത്സ്യഫെഡിന്റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേരും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഓരോ ആളും ജോലിക്കെത്തുമ്പോള്‍ അത് ഫിഷറീസ് വകുപ്പിന് അഭിമാന നിമിഷമാവും. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്കാണ് മുട്ടത്തറ ഫാക്ടറിയില്‍ ജോലി നല്‍കുന്നത്. ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ രുഗ്മിണിക്കാണ് കണ്ണൂര്‍ ഫാക്ടറിയില്‍ ജോലി ലഭിച്ചത്.
ആദ്യമായി ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഫാക്ടറിയില്‍ സ്വീകരണം നല്‍കി.
Post Your Comments