അഞ്ചല്‍•സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ച ശേഷം കടന്നുകളഞ്ഞ ഫ്രീക്കനെ തേടി നെട്ടോട്ടമോടി പോലീസ്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ വച്ചാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അഞ്ചല്‍ ആര്‍.ഒ ജംഗ്ഷനില്‍ ആയൂര്‍ റോഡില്‍ വച്ചാണ് മന്ത്രിയുടെ വാഹനവും ‘ഫ്രീക്കന്റെ’ ബൈക്കും തമ്മില്‍ കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാതത്തില്‍ മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വീണു. മന്ത്രിയുടെ ഡ്രൈവര്‍ വാഹനം നിയന്ത്രിച്ചതിനാല്‍ ബൈക്ക് യാത്രികന് അപകടമുണ്ടായില്ല. എന്നാല്‍ താന്‍ ഇടിച്ചത് മന്ത്രിയുടെ വാഹനത്തിലലാണെന്ന് തിരിച്ചറിഞ്ഞ ഫ്രീക്കന്‍ ബൈക്കുമെടുത്ത് ശരവേഗത്തില്‍ സംഭവ സ്ഥലത്ത് നിന്നും പറപറന്നു. പോലീസുകാര്‍ പിന്നാലെ പഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇയാള്‍ക്ക് വേണ്ടി സി.ഐയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പുനലൂരിലെ ചടങ്ങില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ മന്ത്രി അതേ വാഹനത്തില്‍ തന്നെ പുനലൂരിലേക്ക് പോയി.
Post Your Comments