Latest NewsCrimeGulf

പ്രവാസി മലയാളിയെ ദുബായില്‍ പാക്കിസ്ഥാന്‍ സ്വദേശി കുത്തിക്കൊന്നു

ഒരേ സ്ഥാപനത്തിലെ ജീവനക്കാരയ ഇരുവരും

ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ പാക്കിസ്ഥാന്‍ സ്വദേശി കുത്തിക്കൊന്നു. പൂനൂര്‍ പൂക്കോട് വി.കെ. അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്. താമസസ്ഥലത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഞായറാഴ്ച രാത്രി താമസസ്ഥലത്തുവെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് റഷീദും പ്രതിയായ പാക്കിസ്ഥാനിയും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്. ദുബായില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ റഷീദ്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button