കോട്ടയം: ആറു മാസം മുൻപ് കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജയിംസിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജെസ്നയെ കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ അടക്കം തെരച്ചില്‍ നടത്താനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. തുടർന്ന് സംസ്ഥാന പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജെസ്നയെ കണ്ടെത്താനായി പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. എരുമേലി വഴി മുണ്ടക്കയത്ത് ജെസ്ന എത്തിയതായി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് തെളിവുകളോ മൃതദേഹമോ ലഭിക്കാത്തത് കേസന്വേഷണത്തെ വഴിമുട്ടിക്കുകയായിരുന്നു.
Post Your Comments