മുംബൈ : റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കുന്ന സഹചര്യത്തില്‍ ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും വീട് നിര്‍മ്മിക്കുന്നതിനായുളള വായ്പ നിരക്കുകള്‍ കൂട്ടി . എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ ബാങ്കുകള്‍ 5 മുതല്‍ 10 ബേസിസ് പോയന്റ് വര്‍ധനവരെ നിലവില്‍ വരുത്തിക്കഴിഞ്ഞു.
എസ്ബിഐ ഒരുവര്‍ഷത്തെ നിരക്ക് 8.45 ശതമാനത്തില്‍നിന്ന് 8.50 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനംവരെയായി പലിശ. ഐസിഐസിഐ ബാങ്ക് നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.60 ശതമാനത്തിലേക്ക് ഉയര്‍ത്തി. എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനംവരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
Post Your Comments