കൊച്ചി: ശബരിമലയിലേക്ക് എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും സുപ്രീം കോടതി പ്രവേശനാനുമതി നൽകിയതോടെ തുടർന്ന് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് തീരുമാനങ്ങൾ വ്യക്തമാക്കി ഹൈക്കോടതി.
എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കേണ്ടി വരുമെന്ന കാര്യത്തിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് തേടി. തിരക്ക് നിയന്ത്രിക്കാൻ ഉന്നത തല സുരക്ഷാസമിതി രൂപീകരിക്കണമെന്നു നേരത്തേ ശുപാർശയുണ്ടായിരുന്നു.
പുതിയ സാഹചര്യത്തിൽ സർക്കാർ എസ്പി/ ഐജി റാങ്കിലുള്ള വനിതാ ഐപിഎസ് ഓഫിസറെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നു കോടതി വ്യക്തമാക്കി. ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
Post Your Comments