
കുമരകം: കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനാണ് വിദേശ ടൂര്‍ ഓപ്പറേറ്റര്‍ ഹംഗറി സ്വദേശിനി ലില്ലി കേരളത്തിലെത്തിയത്. ഇവിടെനിന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എല്ലാവരും പിന്നീടെത്തിയത് കകുമരകത്തേയ്ക്കായിരുന്നു. ഇവിടെയെത്തിയപ്പോള്‍ ലില്ലിയെ ഏറ്റവും ആകര്‍ഷിച്ചത് വലവീശലും കള്ളു ചെത്തുമായിരുന്നു. എന്നാല്‍ ഇതിനോടു തോന്നിയ ഇഷ്ടം ലില്ലി പ്രകടമാക്കിയത് ഒരു സെല്‍ഫിയിലൂടേയും. കള്ള് ചെത്ത് കണ്ട് ലഹരിപിടിച്ച ലില്ലി തെങ്ങില്‍ കയറി ഒരു സെല്‍ഫിയും എടുത്താണ് മടങ്ങിയത്.
70 രാജ്യങ്ങളിലെ 100 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ട്രാവല്‍മാര്‍ട്ടില്‍ എത്തിയത്. ഇതി്ല്‍ 95 പേരും കുമരകത്ത് എത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉത്തരവാദിത്ത ടൂറിസം പ്രധാന ഘടകമാക്കി. സംഘം കുമരകത്തെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് വല വീശല്‍, ഓല മെടയല്‍, പായ് നെയ്ത്ത്, കള്ള് ചെത്ത് എന്നിവ കണ്ട് ആസ്വദിച്ചാണ് മടങ്ങിയത്.
Post Your Comments