ഫേസ്ബുക് ഉപയോക്താക്കളെ ഞെട്ടിച്ച് കൊണ്ടാണ് അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന വിവരം പുറത്തു വന്നത്. ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന ‘ആക്‌സസ് ടോക്കന്‍’ സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് വിവരം. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ എത്തിയത്. ശേഷം വെള്ളിയാഴ്ച എന്താണ് സംഭവമെന്ന് വ്യക്തമാകുകയും ആക്‌സസ് ടോക്കനുകളെല്ലാം ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയുമായിരുന്നു. ഫെയ്‌സ്ബുക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുള്ള മറ്റ് സേവനങ്ങളിലേക്കും ആക്‌സസ് ടോക്കന്‍ മുഖേന ഹാക്കര്‍മാര്‍ക്ക് കടന്നുകയറാൻ സാധിച്ചിരിന്നു.
വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. പ്രശ്നത്തിന്റെ ഗൗരവം വളരെ വലുതായതിനാൽ പലരു ഇപ്പോൾ ഭയത്തോടെയാകാം ഫേസ്ബുക് ഉപയോഗിക്കുന്നത്. ഈ അവസരത്തിൽ ഫേസ്ബുക്കില്‍ സജീവമായ ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കി അക്കൗണ്ട് സുരക്ഷിതമാക്കുക.
1 മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ കൂടുതൽ ശ്രദ്ധിക്കണം. ഫേസ്ബുക്ക് ഒരു ഡിവൈസില്‍ മുഴുവന്‍ സമയവും തുറന്നിടുന്ന ശീലം ഒഴിവാക്കുക,പാസ് വേര്‍ഡ് ഓര്‍ത്ത് വച്ച് ഒരോ സെഷനിലും വീണ്ടും ലോഗിന്‍ ചെയുക.
2 മൂന്നാമത് ഒരു ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതെങ്കിൽ ഡിഫാള്‍ട്ടായി ഫേസ്ബുക്ക് ലോഗിന്‍ ഉപയോഗിക്കരുത് .
3 ഏതൊക്കെ ഡിവൈസുകളില്‍ നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിനാൽ പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍പെട്ടാല്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്‌സിലൂടെ സെക്യൂരിറ്റി ആന്റ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്ത നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക. ഡെസ്‌ക് ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്.
4 അടുത്തതായി സെക്യൂരിറ്റി ആന്റ് ലോഗിന്‍ ഓപ്ഷനിൽ തന്നെ താഴെയായി സ്റ്റാര്‍ട്ട് ടു ഫാക്ടര്‍ ഓതന്‍റിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അതെടുത്ത് ഗെറ്റ് സ്റ്റാര്‍ട്ടഡ് ക്ലിക്ക് ചെയ്താൽ . രണ്ട് രീതിയിലുള്ള വെരിഫിക്കേഷനാണ് ലോഗിന്‍ ചെയ്യുമ്ബോള്‍ ഉണ്ടാവുക. പുതിയ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യുന്നവർ പാസ്‌വേഡ് നല്‍കിയതിന് ശേഷം ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കണം
5 കൂടുതൽ ശ്കതമായ പാസ്‌വേർഡുകൾ ഉപയോഗിക്കുക
Post Your Comments