![balabhasker death](/wp-content/uploads/2018/10/balabasker-death.jpg)
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടില്‍ നടക്കും. മകള്‍ തേജസ്വിനിടുയെ മൃതദേഹം സംസ്‌കരിച്ച വീട്ടില്‍ തന്നെയാണ് ബാലഭാസ്‌കറിന്റെയും മൃതദേഹം സംസ്‌കരിക്കുന്നത്.
വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്‌കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു.ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.
Post Your Comments