KeralaLatest News

നാലുവയസ്സു മുതല്‍ നാല്‍പതു വയസ്സുവരെ വയലിനെ ഹൃദയത്തോട് ചേര്‍ത്ത ബാലു

സംഗീത സദസ്സുകളിലെന്നും നിത്യവസന്തമായിരുന്നു ബാലഭാസ്‌കര്‍

വലയലിന്‍ എന്നു കേള്‍ക്കു്‌പോള്‍ സംഘീത പ്രേമികളായ മലയാളികളുടെ കാതുകളിലേയ്ക്ക് ഓടിയെത്തുന്നത് ബാലു എന്ന് ബാലഭാസ്‌കര്‍ ആയിരിക്കും. സംഗീതത്തിലൂടെ മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ ഈ യു സംഗീതജ്ഞനു കഴിഞ്ഞു. ബാലുവിന്റെ മാന്തരിക വിവലുരിലൂടെ വയലിന്റെ സ്വരമാധുര്യം മലയാളിക്ക് സമ്മാനിച്ച് ബാലഭാസ്‌കറിന്റെ വിയോഗം സംഗീത ലോകത്തിു താങ്ങാവുന്നതിലും അപ്പുറമാണ്.

balu

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിയിരുന്നു ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് മരിച്ചത്.  വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല അപകടം നടന്നയുടന്‍ മരിച്ചിരുന്നു. പരിക്കുകളോടെ ഭാര്യ ലക്ഷി ഇപ്പോഴും ചികിത്സയിലാണ്.

balabhaskar-759

വയലിന്റെ മാധുര്യം നമ്മള്‍ ബാലുവിലൂടെ അറിയാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടുകളോളം ആവുന്നു. നാലാം വയസ്സില്‍ തന്റെ ശരീരത്തിനോടു ചേര്‍ത്ത വയലിനെയും സംഗീതത്തേയും പറിച്ചുമാറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സംഗീത സദസ്സുകളിലെന്നും നിത്യവസന്തമായിരുന്നു ബാലഭാസ്‌കര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിത്യവും സാധകം ചെയ്യുന്ന ബാലു സുഹൃത്തുക്കള്‍ക്കു പോലും അത്ഭുത പ്രതിഭയായിരുന്നു. ‘ഞാന്‍ എന്നെത്തന്നെ അളക്കുന്ന ഒരാളാണ്, ഇന്നലത്തെ എന്നെക്കാളും ഇന്നു ഞാന്‍ എങ്ങനെയാവണം, നന്നാവണം എന്ന ചിന്തയില്‍ ഓരോ ദിവസവും എന്നോടു മല്‍സരിക്കുകയാണു ഞാന്‍. ഇന്നലത്തേതു മോശമാണ് എന്ന അര്‍ഥത്തില്‍ ഇന്ന് എങ്ങനെ കൂടുതല്‍ നന്നാക്കാമെന്ന ചിന്തയാണ് എനിക്ക്. അതുകൊണ്ടുതന്നെ നിരന്തര സാധകം പതിവാണ്. വാശിയെന്നോ ഭയമെന്നോ എന്തു വേണമെങ്കിലും അതിനെ വിളിക്കാം. അത് എന്തായാലും എന്നെ ഉത്തേജിപ്പിക്കുന്നുണ്ട് എന്നതാണു സത്യം.” ബാലബാസ്‌ക്കര്‍ പറയുമായിരുന്നു.

Related image

പെന്‍സില്‍ പിടിക്കാന്‍ പഠിക്കുന്നതിനു മുമ്പു തന്നെ വയലിനെ സ്വ്ന്തം ശരീരത്തിനോട് ചേര്‍ത്ത വ്യക്തിയായിരുന്നു ബാലഭാസ്‌കര്‍.
വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശികുമാറിന്റെ ശിക്ഷണത്തിലാണ് തന്റെ നാലാം വയസ്സില്‍ ബാലു വയലില്‍ പഠനം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി രാജ്യാന്തര വേദികളെ ഹരം കൊള്ളിക്കാന്‍ ബാാലഭാസ്‌കറിനു കഴിഞ്ഞെങ്കിലും ഗുരുവായ ബി. ശശികുമാറിനു മുന്നില്‍ അച്ചടക്കത്തോടെയിരിക്കുന്ന പഴയ ആ ബാലനാവും.

balabhasker death

ഇലക്ട്രിക് വയലിനിലൂടേയും ഫ്യൂഷന്‍ സംഗീത്തിലൂടെയും തന്റേതായ പാത കണ്ടെത്താന്‍ ഹാലങാസകറിനു കഴിഞ്ഞിട്ടുണ്ട്. പതിനേഴാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടു ചലച്ചിത്രരംഗത്തേക്കും കടന്നുവന്ന ബാലഭാസ്‌കര്‍ ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആല്‍ബങ്ങളും സംഗീതപരിപാടികളും ചെയ്തിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ ് നിനക്കായ് ,ആദ്യമായ് എന്നിങ്ങനെ പ്രണയ ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ലോകപ്രശസ്തരായ നിരവധി സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ അവതരിപ്പിച്ച് സദസ്സിനെ വിസ്മയിപ്പിക്കാനും ചെറിയ പ്രായത്തില്‍ തന്നെ ബാലുവിനു കഴിഞ്ഞു.

Image result for balabhaskar

ഫ്യൂഷനില്‍ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ടെന്ന് ഒരിക്കല്‍ ബാലു പറഞ്ഞിട്ടുണ്ട്. കഴിവും അര്‍ഹതയുമുള്ള പ്രതിഭകള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തും അവരെ കൂടെക്കൂട്ടിയും മുന്നോട്ടുപോകാനായിരുന്നു ഈ യുവ സംഗീതജ്ഞന്റെ ശ്രമം. ഒപ്പം മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചും ബോധവല്‍ക്കരണം നടത്തിയും സംഗീതത്തിന്റെ അനന്തഭൂമികയിലേക്ക് അടുക്കാനൊരു ചുവടുവയ്പുകളും അദ്ദേഹം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button