Latest NewsKerala

അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി; കുറ്റക്കാരെ ശിക്ഷിക്കും: എ കെ ബാലന്‍

നിലവില്‍ ഇരുപത്തയ്യായിരത്തോളം അഭിഭാഷകര്‍ ഈ സ്‌കീമില്‍ അംഗങ്ങളായിട്ടുണ്ട്.

2018 മാര്‍ച്ചില്‍ സംസ്ഥാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശേഷം കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കുമെന്നും ഇത്തരം ക്രമക്കേടുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ കെ ബാലന്‍.

സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് 1980 ഏപ്രില്‍ മാസം കേരള അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് സ്‌കീമിന് രൂപം നല്‍കിയിട്ടുള്ളത്. നിലവില്‍ ഇരുപത്തയ്യായിരത്തോളം അഭിഭാഷകര്‍ ഈ സ്‌കീമില്‍ അംഗങ്ങളായിട്ടുണ്ട്.

അഭിഭാഷകവൃത്തിയില്‍ നിന്നും വിരമിക്കുന്ന ക്ഷേമനിധിയില്‍ അംഗമായ ഒരു അഭിഭാഷകന് പത്ത് ലക്ഷം രൂപ വരെ വിരമിക്കല്‍ ആനുകൂല്യമായി ഈ ക്ഷേമനിധിയില്‍ നിന്നും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങളായ അഭിഭാഷകര്‍ നല്‍കുന്ന വിഹിതത്തിന് പുറമെ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്ബ് വഴി ശേഖരിക്കുന്ന തുകയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുകയും കൂടിച്ചേരുന്നതാണ് ക്ഷേമനിധിയിലെ വരുമാന മാര്‍ഗ്ഗം. .

2007 മുതല്‍ 2013 വരെയുള്ള കാലയളവിലെ ഓഡിറ്റ് പൂര്‍ത്തിയായപ്പോള്‍ ഫണ്ടില്‍ ക്രമക്കേട് നടന്നതായി ഭരണസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് 2017 ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ഇതിനുപുറമെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തെക്കൊണ്ട് ക്ഷേമനിധി ഫണ്ടിന്റെ 2007-2008 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്‍ പ്രകാരമുള്ള ഓഡിറ്റ് പുരോഗമിക്കുകയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button