തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എ.കെ ബാലന്‍. ഇതുപോലെ മലയാളിയെ വശീകരിച്ച കലാപ്രതിഭ വേറെ ഉണ്ടായിട്ടില്ല എന്നും എ.കെ ബാലന്‍ പറഞ്ഞു. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്നും സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണ്. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാദ്ധ്യതകള്‍ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാലബാസ്‌കറിന്റെ മരണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം അറിയിച്ചു. ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കാളിയാവുന്നുവെന്നും വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്‌ക്കറെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചാരായാനും ബന്ധുക്കളെ സമാധാനിപ്പിക്കാനുമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പോയിരുന്നതായും ആകസ്മികമായെത്തിയ ഹൃദയാഘാതമാണ് ആ മിടുക്കനായ ചെറുപ്പക്കാരനെ അപഹരിച്ചുകളഞ്ഞതെന്നും കോടിയേരി പറഞ്ഞു.
Post Your Comments