സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും മകളുമാണ്. മകള്‍ക്കൊപ്പം സ്കളില്‍ ഇരിക്കുന്ന ഫോട്ടോയും സ്കൂളിലെ ഗ്രാന്റ് പേരന്റസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പപ്പ ഉറപ്പായും വരണമെന്ന് മകള്‍ ആവശ്യപ്പെടുന്ന വീഡിയോയും അദ്ദഹം തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പപ്പ തന്റെ സ്കൂളിലേക്ക് വരാറേ ഇല്ലെന്നും എല്ലായ്പ്പോഴും മമ്മയാണ് വരാറുള്ളതെന്നും കുട്ടി പറയുന്നു. നാളെ പപ്പ വന്നേ തീരൂ എന്നും കൊഞ്ചലോടെ മകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ താന്‍ എങ്ങനെയാണ് വരുന്നതെന്നും വലിയ തിരക്കുണ്ടെന്നും കിരണ്‍ റിജിജു പറയുമ്പോള്‍ മകള്‍ പറയുന്ന മറുപടിയാണ് കൂടുതല്‍ രസകരം. എനിക്ക് മോളുടെ സ്കൂളിലേക്ക് പോകണമെന്ന് പറയണമെന്നും അപ്പള് താങ്കളുടെ ബോസ് ക്ഷമിക്കുമെന്നുമാണ് കുഞ്ഞുമകള്‍ കേന്ദ്രമന്ത്രിയായ പപ്പയക്ക് നല്കുന്ന ഉപദേശം.
അവസാനം മോള്‍ക്കൊപ്പം സ്കൂളിലേക്ക് പോകാന്‍ താന്‍ അല്‍പ്പം സമയം കണ്ടെത്തിയെന്ന കുറിപ്പോടെയാണ് കിരണ്‍ റിജിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മുത്തശനും മുത്തശിക്കും എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷത്തിനായാണ് താന്‍ എത്തിയതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അച്ഛന്റേയും മകളുടെയും ചിത്രം രണ്ടായിരത്തിലധികം റീ ട്വീറ്റ് ചെയ്യപ്പെട്ടു. പപ്പ സ്കൂളിലേക്ക് വന്നേ തീരൂ എന്നാവശ്യപ്പെടുന്ന മകളുടെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേര് ഇതിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.
Post Your Comments