കണ്ണൂര്‍: അമേരിക്കയിലേക്ക് വിസ ശെരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മൈക്കാട്ടുശേരി അത്താണിയില്‍ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജെസ്‌നയെ (35)യാണ് അറസ്റ്റിലായത്. അമേരിക്കയിലെ സെന്റ് ലൂസിയാനയില്‍ ബറോണ്‍ ട്രേഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. നെല്ലിക്കുന്ന് സ്വദേശികളായ മുല്ലക്കരിയില്‍ ജോവര്‍ഗീസില്‍ നിന്ന് ഏഴു ലക്ഷം രൂപയും വെണ്ടത്താനത്ത് ടിന്റു തോമസില്‍ നിന്ന് ആറര ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കേസ്.
വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം തിരിച്ചു ചോദിച്ചെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. തട്ടിപ്പ് മനസിലായതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. തൃശൂരിലെ ആശുപത്രിയില്‍വെച്ച് കുടിയാന്‍മല എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജെസ്‌നയെ അറസ്റ്റു ചെയ്തത്.
Post Your Comments