NattuvarthaLatest News

പാലം നിർമ്മാണത്തിലെ അപാകത മൂലം പാഴാകുന്നത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ

നടുവിൽ: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ പാഴാകുന്നു, പാലം നിർമാണത്തിലെ അപാകതമൂലം തടയണ പാഴായി. മലയോരഹൈവേയിൽ താവുന്ന് തോടിന് പാലം നിർമിച്ചതോടെയാണ് തടയണയിൽ മണ്ണടിഞ്ഞുകൂടി ഉപയോഗിക്കാൻ കൊള്ളാത്ത അവസ്ഥയായത്. തടയണയുടെ വീതികൂടിയ പില്ലറുകളിൽ തട്ടി നീരൊഴുക്ക് വഴിമാറുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മഴക്കാലത്ത് തോടിനോടുചേർന്ന സംരക്ഷണഭിത്തി തകർന്നതായി നാട്ടുകാർ പറയുന്നു. മീറ്ററുകൾ ദൂരത്തിൽ മണ്ണിടിച്ചിലുമുണ്ടായി.

നിർമ്മിച്ച തടയണയുടെ നിർമാണം ക്രമപ്രകാരമല്ല എന്ന ആക്ഷപം നിലനിൽക്കെയാണ് പാലം പണി നടന്നത്. തടയണയിൽനിന്ന് 10 മീറ്റർ അകലമേയുള്ളൂ പാലത്തിലേക്ക്. മികച്ച രീതിയിലായിരുന്നു കരാറുകാർ പണിനടത്തിയതും. തടയണയുള്ള കാര്യം പരിഗണിക്കാതെ പാലത്തിന്റെ അടിത്തറ ഉയർത്തിയതാണ് പ്രശ്നമായത്. ഇതോടെ പാലത്തിനും തടയണയ്ക്കുമിടയിൽ കല്ലും മണ്ണും നിറഞ്ഞ് ഉപയോ​ഗ ശൂന്യമായിരിക്കുന്നു.

shortlink

Post Your Comments


Back to top button