തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ന്യൂനമർദം ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങുമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ആറു മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും അറിയിപ്പിൽ പറയുന്നു.
കേരളത്തിൽ തുലാവർഷം 15നു ശേഷം എത്തും. തുലാവർഷം തുടങ്ങാൻ വൈകുമെങ്കിലും കേരളത്തിൽ നാലുവരെ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റർ മഴയാണ് തുലാവർഷക്കാലത്ത് പ്രതീക്ഷിക്കുന്നത്.
Post Your Comments