Latest NewsKerala

14 കാരിയെ പീഡിപ്പിച്ചത് പ്രവാസിയായ സിപിഐ നേതാവ്

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രവാസിയായ സിപിഐ നേതാവ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്.

സിപിഐയുടെ പോഷകസംഘടനയായ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ല നേതാവിനെതിരെയാണ് കേസ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഏറെനാളുകളായി പീഡനത്തിന് ഇരയാകുന്നതായി സ്‌കൂളിലെ അധ്യാപകരോട് കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button