NattuvarthaLatest News

പിങ്ക് അലർട്ട്; ദുരന്തമുഖങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേന

ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആന്‍റ് റിലീഫ് സെല്ലിന്‍റെ ഭാഗമായാണ് പെണ്‍സേന രൂപം കൊണ്ടത്

കോഴിക്കോട്: ഇനി മുതൽ ദുരന്തബാധിത പ്രദേശങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേനയും ഉണ്ടാകും. ഇതിനായി പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ്  മാറ്റത്തിന് തുടക്കം കുറിക്കുന്നത്.

കുടുംബശ്രീ രൂപീകരിച്ച ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആന്‍റ് റിലീഫ് സെല്ലിന്‍റെ ഭാഗമായാണ് പെണ്‍സേനയ്ക്ക് രൂപം നല്‍കിയത്.

പിങ്ക് അലര്‍ട്ട് പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വനിതകൾക്ക് ഏറ്റെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പദ്ധതിയാണ് പിങ്ക് അലര്‍ട്ട് എന്നും സ്ത്രീകള്‍ പിന്നോക്കക്കാരാണെന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ലെന്നും മേയര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button