KeralaLatest News

പ്രണയം ഗെയിമിന്റെ ഭാഗമായിരുന്നോ? പുറത്ത് വന്നതിന് ശേഷം പേളിയും ശ്രീനിഷും വ്യക്തമാക്കുന്നതിങ്ങനെ

ബിഗ് ബോസ് കഴിയുന്നതോടെ പേളി-ശ്രീനിഷ് വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ ഇന്നലെ അവസാനിക്കുകയുണ്ടായി. ഹൗസിൽ പല വിവാദങ്ങൾ ഉണ്ടായെങ്കിലും അതിൽ ഏറ്റവും മുന്നിൽ നിന്നത് പേളി- ശ്രീനിഷ് പ്രണയമാണ്. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. ബിഗ് ബോസ് കഴിയുന്നതോടെ പേളി-ശ്രീനിഷ് വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ചിലരാകട്ടെ ശ്രീനിഷുമായിട്ടുള്ള പ്രണയം പേളിയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്ന് ആരോപിച്ചിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന പേളി മാണി ഇന്ന് രാവിലെ ഫേസ്ബുക്ക് ലൈവിലൂടെ ഷോയെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ബിഗ് ബോസ് വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് അല്ലായിരുന്നു. നിങ്ങളുടെ പിന്തുണയോടെയായിരുന്നു അവിടെ കഴിഞ്ഞതെന്നും ഹൃദയത്തില്‍ നിന്ന് എല്ലാവരോടും നന്ദി പറയുന്നുവെന്നും പേളി ലൈവിലൂടെ പറയുകയുണ്ടായി. വിജയിക്കാന്‍ ഏറ്റവും അര്‍ഹനായ ആള്‍ തന്നെയാണ് വിജയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രേക്ഷകര്‍ ക്ഷമിക്കണം. ശ്രീനിയുമായി വഴക്കുണ്ടാക്കിയത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ സോറി. ഞാന്‍ ചെറിയൊരു വഴക്കാളിയാണ് എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പക്ഷെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനിയെ. ഐ റിയലി ലവ് ശ്രീനി എന്നും താരം വ്യക്തമാക്കി.

ശ്രീനിഷും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയുണ്ടായി. തങ്ങളുടെ പ്രണയം സത്യമായിരുന്നു. അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും. അപ്പോള്‍ സന്തോഷം നല്‍കുന്നത് പേളിയാണ്. അവിടെ നില്‍ക്കാന്‍ കാരണം പേളിയാണെന്നും ശ്രീനിഷ് പറയുന്നു. തിരിച്ചും അങ്ങനെ തന്നെ. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളു. മോതിരം ഇപ്പോഴും പേളിയുടെ കൈയില്‍ തന്നെയാണെന്നും പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടി ആണല്ലോ എന്നും ശ്രീനി വ്യക്തമാക്കുന്നു. എന്തായാലും ഇതോടുകൂടി ഇരുവരുടെയും ആരാധകരും സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button