Latest NewsInternational

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ തനിനിറം പുറത്ത്

ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ഭീകരനൊപ്പം കൈകോര്‍ത്ത് മന്ത്രി, പാകിസ്ഥാന്റെ തനിനിറം പുറത്ത് .
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ പാക് ഭീകരന്‍ ഹാഫിസ് സെയിദുമൊത്ത് വേദി പങ്കിട്ട പാകിസ്ഥാന്‍ മന്ത്രിയുടെ നീക്കം വിവാദത്തില്‍. ഭീകരവാദത്തിനെ നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പാക് പ്രതിനിധി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ ഉന്നതന്‍ ഹാഫിസുമൊത്ത് വേദി പങ്കിട്ടത്.

പാകിസ്ഥാനിലെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ നൂറുല്‍ ഹഖ് ഖാദിരിയാണ് രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെയും കൂട്ടായ്മയായ ദിഫായെ പാകിസ്ഥാന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ ഹാഫിസ് സെയിദിനൊപ്പം വേദി പങ്കിട്ടത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ വാദങ്ങളില്‍ പാകിസ്ഥാന്റെ വിശദീകരണം എന്ന് പേരിട്ട് നടത്തിയ പരിപാടിയിലാണ് മന്ത്രിയും ഭീകരനേതാവും ഒരുമിച്ചിരുന്നത്. പാകിസ്ഥാന്‍ നേരിടുന്ന പൊതുവായ വിഷയങ്ങളില്‍ സമവായ തീരുമാനം കൈക്കാള്ളാനായി രാജ്യത്തെ പ്രധാന 40 രാഷ്ട്രീയ പാര്‍ട്ടികളെയും മതസംഘടനകളെയും ചേര്‍ത്ത് രൂപീകരിച്ചതാണ് ദിഫായെ പാകിസ്ഥാന്‍ കൗണ്‍സില്‍. .

അതേസമയം, പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദം ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ തെളിവുകള്‍. ഒരു ഭാഗത്ത് തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്ന് സ്വയം പ്രഖ്യാപിക്കുകയും മറുഭാഗത്ത് ഭീകരര്‍ക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പുറത്ത് കാട്ടുന്നത് കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പുതുതായി സ്ഥാനമേറ്റെടുത്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചക്ക് ഇന്ത്യ സമ്മതം മൂളിയെങ്കിലും കാശ്മീരില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് വേണ്ടെന്ന കേന്ദ്രനിലപാട് ശരിവയ്ക്കുന്നതാണ് പാകിസ്ഥാന്റെ നീക്കം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button