Latest NewsInternational

സന്ദര്‍ശനത്തിനെത്തിയ വിദേശ പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ ഉദ്യോഗസ്ഥന്‍ കാമറയില്‍ കുടുങ്ങി

മേശപ്പുറത്ത് കുവൈത്ത് പ്രതിനിധി മറന്ന് വച്ച പേഴ്സ് പാക് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എടുത്ത് സ്വന്തം കീശയില്‍ ഇടുകയായിരുന്നു.

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ കാമറയില്‍ കുടുങ്ങി. രാജ്യത്ത് നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്തിയ പ്രതിനിധിയോടാണ് പാക് ഉദ്യോഗസ്ഥന്റെ ‘മാന്യമായ പെരുമാറ്റം’.ഇരുരാജ്യങ്ങളിലെയും ഉദ്യോസ്ഥര്‍‌ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സംഭവം. മേശപ്പുറത്ത് കുവൈത്ത് പ്രതിനിധി മറന്ന് വച്ച പേഴ്സ് പാക് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എടുത്ത് സ്വന്തം കീശയില്‍ ഇടുകയായിരുന്നു. Image result for pak official stolling kuwait official

ഇത് തെളിയിക്കുന്ന ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ പേഴ്സ് പാക് ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയതാണെന്ന് അറിയാതെ വിദേശ പ്രതിനിധികള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹോട്ടലിലെ എല്ലാ മുറികളും ഉദ്യോഗസ്ഥരെയും പൊലീസുകാ‌ർ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. എന്നാല്‍ മുറിയിലെ സി.സി.ടി.വി പരിശോധിച്ച പാക് ഉദ്യോഗസ്ഥ‌ര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. ഉദ്യോഗസ്ഥന്‍ പേഴ്സ് തന്റെ പോക്കറ്റില്‍ ഇടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഉദ്യോഗസ്ഥനോട് ഇക്കാര്യത്തെക്കുറിച്ച്‌ തിരക്കിയെങ്കിലും താന്‍ നിരപരാധിയാണെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പേഴ്സ് കുവൈത്ത് പ്രതിനിധിക്ക് തിരിച്ച്‌ നല്‍കി. പാക് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്‌തു.

shortlink

Post Your Comments


Back to top button