Latest NewsKerala

പ്രളയം: 50 ഫ്‌ളാറ്റുകളുമായി പ്രമുഖ കെട്ടിട നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം•പ്രളയദുരന്തത്തില്‍ വീടും സ്ഥലവും, നഷ്ടപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കളായ ഒലിവ് ബില്‍ഡേഴ്‌സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരില്‍ മൂന്നു നിലകളാലായി ‘ഗുഡ്‌നെസ് വില്ലേജ്’ എന്ന പേരില്‍ 50 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചു നല്‍കും. ഇതു സംബന്ധിച്ച രേഖകള്‍ ഒലിവ് ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.വി. മത്തായിയും ഡയറ്കടര്‍ നിമ്മി മാത്യവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

1.26 ഏക്കര്‍ വിസ്തൃതി വരുന്ന സ്ഥലത്താണ് ഫ്‌ളാറ്റ് പണിയുക. അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ 54 സെന്റ് സ്ഥലം വിനിയോഗിക്കും. ബാക്കിയുള്ള 72 സെന്റ് സ്ഥലത്ത് വോളീബോള്‍ കോര്‍ട്ട്, ബാഡ്മിന്റല്‍ കോര്‍ട്ട് എന്നിവയും ഒരു ജോഗിങ്ങ് ട്രാക്കും നിര്‍മ്മിക്കും. സ്ത്രീകള്‍ക്കു വേണ്ടിയും പ്രായമായവര്‍ക്കു വേണ്ടിയും പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും. വായനശാലയും റീഡിങ്ങ് റൂമും സജ്ജീകരിക്കും. അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു പുറത്ത് സമീപപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കും കളിസ്ഥലങ്ങള്‍ ഉപയോഗിക്കാനാവും.

രണ്ടു കിടക്കമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന ഓരോ അപ്പാര്‍ട്ട്‌മെന്റിനും 512 ചരുരശ്ര അടി വിസ്തൃതിയുണ്ടായിരിക്കും. പ്രളയത്തില്‍ സ്ഥലവും വീടും നഷ്ടമായവരില്‍ നിന്ന് അമ്പതു കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഫ്‌ളാറ്റുകള്‍ കൈമാറാനുള്ള ചുമതല സര്‍ക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button