Latest NewsIndia

ഗാന്ധി മ്യൂസിയത്തില്‍, ഗാന്ധിജിയുടെ ഹൃദയമിടിപ്പ് കേള്‍ക്കാം

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇസിജിയെ അടിസ്ഥാനപ്പെടുത്തി ഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുന: സൃഷ്ടിക്കുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ മ്യൂസിയത്തിലെത്തുന്നവര്‍ക്ക് ഈ ഹൃദയമിടിപ്പ് കേള്‍ക്കാനാകും.  ഗാന്ധിജയന്തിദിനത്തില്‍  ഈ ഡിജിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്യും.

1934-ലെ ഗാന്ധിജിയുടെ ഇ.സി.ജി. പരിശോധനാ റിപ്പോര്‍ട്ട് ഉപയോഗിച്ച്ാണ് ഹൃദയമിടിപ്പ് ഡിജിറ്റലായി തയ്യാറാക്കിയിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍ എ. അണ്ണാമലൈ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന ഗാന്ധിജിയെ, നിരാഹാരവേളകളില്‍ ഡോക്ടര്‍മാര്‍ നിരന്തരം പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് മഹാത്മായുടെ ഇസിജി ശേഖരിച്ചത്. ഡാ. ജീവ്റാം മേത്ത, ഡോ. ബി.സി. റോയ് എന്നിവരായിരുന്നു ഗാന്ധിജിയെ പരിശോധിച്ചിരുന്നത്. ഗാന്ധിജിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഉടന്‍ പ്രസിദ്ധീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button