Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

കരകവിഞ്ഞൊഴുകിയ മീനച്ചിലാർ വറ്റിവരണ്ടു: ജനങ്ങൾ ആശങ്കയിൽ

ജലനിരപ്പ് താഴ്ന്ന് പലയിടങ്ങളിലും ആറിന്റെ അടിത്തട്ട് തെളിഞ്ഞുകാണാം.

പ്രളയത്തിന് പിന്നാലെ വറ്റിവരണ്ട് മീനച്ചിലാര്‍. ജലനിരപ്പ് താഴന്ന സ്ഥലങ്ങളില്‍ അടിത്തട്ട് തെളിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലാണ്. മീനച്ചിലാറിന്റെ തീരങ്ങ ളിലെ ജലശ്രോതസുകളിലും ജലനിരപ്പ് താഴുന്നു. മഴ പെയ്ത് രണ്ടാരാഴ്ച പിന്നിടുന്നതിന് മുമ്പാണ് മീനച്ചിലാറിലെ വരള്‍ച്ച. കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും കരകവിഞ്ഞൊഴുകിയ മീനച്ചിലാറിന്റെ നിലവിലെ അവസ്ഥയിതാണ്.

ജലനിരപ്പ് താഴ്ന്ന് പലയിടങ്ങളിലും ആറിന്റെ അടിത്തട്ട് തെളിഞ്ഞുകാണാം. മീനച്ചിലാറിനെ ആശ്രയിച്ച്‌ ജലനിരപ്പ് ഉയര്‍ന്നിരുന്ന സമീപത്തെ കിണറുകളും ജലശ്രോതസുകളും വറ്റിവരണ്ടു. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മീനച്ചിലാറിന്റെ അടിത്തട്ടിലെ മണ്ണൊലിച്ച്‌ പോയതും ആറ്റിലേക്കുള്ള ഉറവകള്‍ നിലച്ചതുമാകാം ജലനിരപ്പ് താഴാനുള്ള കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രളയകാലത്ത് ഒഴുകിയെത്തിയ മലവെള്ളം രൂപപ്പെടുത്തിയ മണല്‍ത്തിട്ടകളും മാലിന്യങ്ങളും പുഴയില്‍ കാണാനാകും. ജലനിരപ്പ് താഴ്ന്നതോടെ പല കുടിവെള്ള പദ്ധതികളും മുടങ്ങി. കടുത്ത വേനലിലേതിന് സമാനമായ രീതിയില്‍ മീനച്ചിലാര്‍ വറ്റിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button