കൊല്ലം: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരനെ പോലീസ് പിടികൂടി. കൊട്ടിയം തഴുത്തല പനവിളയില്‍ മഹിപാലനാണ് (56) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ ധനപാലനെ പുലര്‍ച്ചയോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമായത്. ഇരുവരും വീട്ടില്‍ വഴക്കിടുക പതിവായിരുന്നു.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വഴക്കിടുകയും ഇതിനിടയില്‍ ജ്യേഷ്ഠനെ അനുജൻ കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപെട്ട ധനപാലനെ പോലീസ് പുലര്‍ച്ചെയോടെയാണ് പിടികൂടിയത്. ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണ് മരണത്തിനു കാരണമായത്.
Post Your Comments