Latest NewsNattuvartha

യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ

കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ്‌ റോഡിലേക്കു വീണിരുന്നു

കൊട്ടാരക്കര: യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ . എം.സി.റോഡരികിൽ കൊട്ടാരക്കരമുതൽ വാളകംവരെ നിരവധി ഭാഗങ്ങളിൽ കുന്നുകൾ ഇടിയുന്നത് അപകടഭീഷണി ഉയർത്തുന്നു. കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ്‌ റോഡിലേക്കു വീണിട്ടുണ്ട്.

ഇവിടെ പുതിയ റോഡ് നിർമിച്ചപ്പോൾ നീക്കംചെയ്ത കുന്നിന്റെ ഭാഗങ്ങളാണ് ഇപ്പോൾ മഴയത്ത് റോഡിലേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. കരിക്കം ഭാഗത്ത് കുന്നിൻപുറത്തു നിൽക്കുന്ന മരങ്ങളും റോഡിലേക്ക്‌ പതിക്കാവുന്ന അവസ്ഥയിലാണ്. വലിയ സുരക്ഷാഭീഷണിയാണ് ഇത്‌ ഉയർത്തുന്നതെങ്കിലും തടയാൻ നടപടിയില്ല. വളരെ വേഗതയിലാണ് എം.സി.റോഡിൽ വാഹനങ്ങൾ കടന്നുപോകുന്നത്. അപ്രതീക്ഷിതമായി മണ്ണിടിഞ്ഞുവീഴുന്നത് അപകടങ്ങൾക്ക് കാരണമാകും.

shortlink

Post Your Comments


Back to top button