കൊച്ചി : നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ഇബിയും. കെഎസ്ആർടിസിക്കും ജല അതോറിറ്റിക്കും ഒന്നും രണ്ടും സ്ഥാനമാണുള്ളത്. 2015–16ൽ വൈദ്യതി ബോർഡിന്റെ സഞ്ചിത നഷ്ടം 1613.72 കോടി രൂപയായിരുന്നത് 2016–17 ൽ 3266.17 കോടി രൂപയായി.
ഒരു വർഷംകൊണ്ട് എങ്ങനെ നഷ്ടം ഇരട്ടിയായെന്നു വ്യക്തമല്ലെങ്കിലും ഇൗ നഷ്ടംകൂടി ഉൾപ്പെടുത്തിയാണ് ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കേണ്ട നിരക്കു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുക. പുതിയ നിരക്കിനുള്ള പ്രാരംഭ നടപടികൾ റഗുലേറ്ററി കമ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ വൈദ്യുതി കുടിശിക പിരിച്ചെടുക്കുന്നതിലും കെഎസ്ഇബി തണുത്ത മട്ടാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാർച്ചിൽ സ്വകാര്യ ഉപഭോക്താക്കളിൽനിന്നു ബോർഡിനു പിരിഞ്ഞു കിട്ടാനുള്ളത് 533 കോടി രൂപയാണ്. 2016 ഓഗസ്റ്റ് 30 ന് ഇത് 416 കോടി രൂപയായിരുന്നു
Post Your Comments