KeralaLatest News

കലാലയ ഓര്‍മ്മകള്‍ പുതുക്കാനുള്ള അലുമിനി മീറ്റിംഗുകള്‍ കാമുകി-കാമുക സംഗമം : അവിഹിതം ഇങ്ങനെയും സംഭവിയ്ക്കാം

തിരുവനന്തപുരം : കലാലയ ഓര്‍മ്മകള്‍ പുതുക്കാനുള്ള അലുമിനി മീറ്റിംഗുകള്‍ കാമുകി-കാമുക സംഗമം : അവിഹിതം ഇങ്ങനെയും സംഭവിയ്ക്കാം.. പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയ ഐ.ടികാരനെതിരെ സൈബര്‍ ലോകം. ഡോ. ഹംസ അഞ്ചുമുക്കിലാണ് പ്ലസ്ടു, കോളേജ് കാലത്തെ ഓര്‍മ്മ പുതുക്കാനുള്ള അലുമിനി മീറ്റിംഗുകള്‍ക്കെതിരെ രംഗത്തെത്തിയത്.
അടുത്ത കാലത്തായി ഇത്തരം അലുമിനി മീറ്റിംഗുകള്‍ കൂടിവരുന്നതിനെ കുറ്റപ്പെടുത്തി കൊണ്ടാണ് ഡോ. ഹംസ രംഗത്തുവന്നത്. താന്‍ അടുത്തിടെ പഠിച്ചതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. അലുമിനി മീറ്റിംഗിലെ ചതിക്കുഴികള്‍ എന്നു പറഞ്ഞു കൊണ്ടാണ് ഹംസയുടെ വിശദീകരണം. അലുമിനി മീറ്റിംഗുകളിലെ ചതിക്കുഴികളെ കുറിച്ച് ഡോ. ഹംസ പറയുന്നത് ഇങ്ങനെ:

അലുമിനി മീറ്റിംഗുകളില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ നിന്നടക്കം ഭര്‍ത്താവിനോട് ചോദിച്ചു കൊണ്ട് ആളുകള്‍ എത്താറുണ്ട്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ അവര്‍ കാണുന്ന കാഴ്ച്ചകള്‍ പണ്ട് നമ്മള്‍ കണ്ടു മറന്ന കാഴ്ച്ചകളാണ്. പഴയ സുഹൃത്തുക്കള്‍, ആണ്‍കുട്ടികളും പെണ്‍കുട്ടി ഇവര്‍ ഇടകലര്‍ന്ന് കാണുന്നു.. പരസ്പ്പരം കണ്ടുമുട്ടുന്നു.. ചിലതൊക്കെ പങ്കുവെക്കുന്നു.. കെട്ടിപ്പിടിക്കുന്നു.. മുത്തം കൊടുക്കുന്നു. ഇങ്ങനെ ചിലതൊക്കെ പുതുക്കുന്നു. അതില്‍ ചിലതൊക്കെ പ്ലസ്ടു തലത്തില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയത്തിന്റെ വക്കില്‍ എത്തിയവരും അതില്‍ ഉണ്ടായിരിക്കും..

അന്ന് കണ്ട് മറന്ന ഒരുപാട് സ്നേഹിച്ചു മറന്ന മുഖങ്ങള്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന മാനസികമായ ഒരു വല്ലാത്ത സുഖമുണ്ടല്ലോ? അത് വല്ലാതെ അവര്‍ അനുഭവിക്കുന്നു. അവര്‍ വല്ലാതെ പിന്നീട് അടുക്കുന്നു. അടുത്തടുത്ത ബന്ധങ്ങളാകുമ്പോള്‍ അത് വളരുന്നു. ഇതോടെ കുട്ടികളോടും ബന്ധുക്കളോടും മക്കളോടും താല്‍പ്പര്യമില്ലാതാകുന്നു.. അങ്ങനെ കുടുംബ ബന്ധങ്ങള്‍ തകരുന്നു. ഇത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോകുന്ന അവസ്ഥിലേക്ക് എത്തുന്നു. അത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.

എന്റെ പ്രിയപ്പെട്ട രക്ഷിതാക്കള്‍ പ്രത്യേകമായി ഓര്‍ക്കാനുള്ളത്. ഇങ്ങനെയുള്ള ബന്ധങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി ഡാന്‍സും പാട്ടും ഒപ്പനയും പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു. ഇവിടെ ബുദ്ധിയില്ലാത്തതോ പ്രായമോ അല്ല വിഷയം. രണ്ടും മൂന്നു കുട്ടികളുള്ള അമ്മമാര്‍ വരെ ഇത്തരം വിഷയത്തില്‍ കുടുങ്ങുന്നു. ആണുങ്ങള്‍ ഒരു നിമിഷത്തെ സുഖത്തിന് വേണ്ടിയോ ഫ്രണ്ടഷിപ്പിന് വേണ്ടിയോ ആകും ഇത്തരം ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ബഞ്ചില്‍ ഇരുന്നു പഠിച്ച മുത്തം കൊടുത്ത ഈ ബന്ധങ്ങള്‍ കൊഴുപ്പിച്ചെടുക്കുന്നു. ഇതൊക്കെ അതിരു കടന്നാതാണ്. ആണുങ്ങളും കുടുംബങ്ങളുണ്ടെന്ന് ഓര്‍ക്കണം.

വാട്സ് ആപ്പിലൂടെയും മറ്റും ബന്ധങ്ങള്‍ വളരുന്നു. പ്രണയം പൂത്തുലയുന്നു. വീണ്ടും അടുത്ത അലുമിനി യോഗത്തില്‍ വരുന്നു. അതുകൊണ്ട് രക്ഷിതാക്കള്‍ ഒരു കാരണവശാലും പെണ്‍കുട്ടികളെ ഒറ്റയ്ക്ക് അലുമിനി യോഗത്തിലേക്ക് അയക്കരുത്. ഡോ. ഹംസ അഞ്ചുമുക്കിലിന്റെ വീഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button