ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഗോവ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.നോര്‍ത്ത്ഈസ്റ്റിനായി ഫെഡറികോ ഗലെഗോ, ബര്‍തലോമിയോ ഒഗ്ബച്ചെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗോവയ്ക്കായി ഫെറാന്‍ കൊറൊമിനാസ് ഇരട്ടഗോള്‍ നേടി.ഐഎസ്എല്‍ അഞ്ചാം പതിപ്പിലെ ആദ്യ സമനിലയാണിത്.അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ ഫെഡറിക്കോയുടെ പേരിലാണ്.
കളിയുടെ എട്ടാം മിനിറ്റില്‍ ഫെഡറിക്കോ ഗലേഗോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്. 14-ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസെന്ന കൊറോയിലൂടെ ഗോവ ഒപ്പമെത്തി. 38-ാം മിനിറ്റില്‍ വീണ്ടും ഫെറാന്റെ കാലുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് വല വീണ്ടും കുലുങ്ങിയതോടെ ഗോവ 2-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണം തുടര്‍ന്നു. ഏറെ വൈകാതെ നോര്‍ത്ത് ഈസ്റ്റ് 53-ാം മിനിറ്റില്‍ ബര്ത്തലോമ്യോയിലൂടെ ഗോൾ നേടി.
Post Your Comments