Latest NewsKerala

ശക്തമായ മഴയിൽ വീട് തകർന്നു

വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ബിനുവിന്റെ വീടാണ് ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണ് തകർന്നത്

വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത് .

ശനിയാഴ്ച വൈകീട്ട് പെയ്ത മഴയത്താണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് മൺതിട്ട ഇടിഞ്ഞ് വീട്ടിലേക്കു പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ പുറകുവശത്തെ ഭിത്തിയും വാതിലും ജനാലയും പൂർണമായും തകർന്നു. മണ്ണിടിഞ്ഞ് മാറിയതുമൂലം ഇതിനു സമീപത്തുള്ള ചെറിയ പാറയും ഇളകി അപകടാവസ്ഥയിലായിരിക്കുകയാണെന്ന് വീട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button