Latest NewsKerala

ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് കോടതിയുടെ വിധി; പ്രതിഷേധവുമായി പന്തളം രാജകുടുംബം

പത്തനം തിട്ട:എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി പന്തളം രാജകുടുംബം. ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് സുപ്രീംകോടതിയുടെ വിധി. ഹൈന്ദവ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും ശബരിമല സത്രീ പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും രാജകുടുംബം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നുമെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു. കോടതി വിധിക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button