ഹോങ്കോങ് : എലിയുടെ വിസർജ്യത്തിൽനിന്ന് മനുഷ്യനിലേക്ക് ഹെപ്പറ്റൈറ്റിസ് ഇ പകർന്നതായി സ്ഥിരീകരിച്ചു. എലിയുടെ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചാണ് വൈറസ് രോഗം പകർന്നതെന്ന് കരുതുന്നു. എലികളിൽ നിന്നു മനുഷ്യരിലേക്ക് രോഗം പകരാമെന്ന കണ്ടെത്തൽ ഗവേഷകരെ ആശങ്കയിലാക്കുന്നുണ്ട്.
അമ്പത്തിയാറുകാരനായ ഈ രോഗിയുടെ കഴിഞ്ഞ വർഷം മാറ്റിവെച്ച കരളിന്റെ പ്രവർത്തനം വീണ്ടും തകരാറിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസിനെ തിരിച്ചറിഞ്ഞത്. ചികിത്സയിലൂടെ ഇദ്ദേഹത്തിന്റെ രോഗം ഭേദമായെന്ന് ഡോക്ടർ പറഞ്ഞു.
Post Your Comments