തിരുവനന്തപുരം: ഐടി രംഗത്തു ലോക പ്രശസ്തരായ ജപ്പാനിലെ ഫ്യുജിറ്റ്സു കേരളത്തിലേക്ക്. ടെക്നോപാർക്ക് സന്ദർശിക്കാനായി ഈ കമ്പനിയുടെ പ്രതിനിധികൾ 11നു തലസ്ഥാനത്തെത്തും. കൂടാതെ കമ്പനിയുടെ പ്രതിനിധികൾ സർക്കാർതലത്തിലും ചർച്ചകൾ നടത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.
ടെക്നോപാർക്കിന്റെ സാധ്യതകൾ പരിശോധിക്കാനാണ് ആദ്യസന്ദർശനം.ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യുജിറ്റ്സു ലാപ്ടോപ് അടക്കമുള്ള കംപ്യൂട്ടർ അനുബന്ധ നിർമാണരംഗത്തു മുൻനിരയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ രംഗത്തുള്ള 10 കമ്പനികളിൽ ഒന്ന്. വാഹനനിർമാതാക്കളായ നിസാന്റെ വരവിനു ശേഷമാണ് ഫ്യുജിറ്റ്സു പോലെയുള്ള ഒരു വമ്പന്റെ വരവ്.
Post Your Comments