
പനാജി: 22.3 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി നാലുപേര്‍ പിടിയില്‍. സെപ്റ്റംബര്‍ 29ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഗോവയിലെ ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല് വിദേശികളില്നിന്നുമാണ് കറന്‍സി പിടികൂടിയത്. കറന്‍സികള്‍ ഷാര്‍ജയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് കറന്‍സി പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments