Latest NewsKerala

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ എഫ്ബി പോസ്റ്റ്; ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെയും ഫെയ്സ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെന്റ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്പെന്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ വച്ച് ഫോട്ടോഷോപ്പിന്റെ സഹായത്താല്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഷ്ണു ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.കൂടാതെ വിഷ്ണു ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം കമ്മീഷണര്‍ N. വാസുവാണ് വിഷുവിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button