പന്തക്കൽ: വൈദ്യുത തൂൺ നടപ്പാതയിൽവീണത് നീക്കം ചെയ്യാതെ ഉദ്യോഗസ്ഥർ. മാഹി വൈദ്യുതിവകുപ്പ് ജീവനക്കാർ ചട്ടപ്പടിസമരം ആരംഭിച്ചതുമൂലം പന്തക്കൽ, മൂലക്കടവ് ഭാഗങ്ങളിലെ വൈദ്യുതിവിതരണം താറുമാറായിക്കിടക്കുകയാണ്. ഞായറാഴ്ച രാവിലെ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ ദ്രവിച്ച വൈദ്യുതത്തൂൺ മുറിഞ്ഞുവീണെങ്കിലും അവധിദിനമായതിനാൽ നീക്കംചെയ്യാതെ കിടക്കുകയാണ്.
സംഭവം അധികൃതരെ അറിയിച്ചെങ്കിലും തടസ്സം നീക്കാൻ ആരും വന്നില്ല. മൂലക്കടവ് ജങ്ഷനിൽ ശനിയാഴ്ച രാത്രി ലോഡുമായെത്തിയ ലോറി ലൈനിൽ ഉരസിയതിനെത്തുടർന്ന് ലൈനുകൾ തൂങ്ങിക്കിടക്കുകയാണ്. ഇതോടെ ഇരുട്ടിലായിരിക്കുകയാണ് ഒരുപറ്റം ജനങ്ങൾ.
Post Your Comments