KeralaLatest News

അസൂയയൊന്നുമല്ല; ബിഗ് ബോസ് ഫിനാലെയിൽ വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്വേതാ മേനോൻ

മുൻപ് പുറത്തായ മത്സരാര്‍ഥികളും ഗ്രാൻഡ് ഫിനാലെയിൽ ബിഗ് ബോസിലേക്ക് തിരികെയെത്തിയിരുന്നു

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഇന്നലെ അവസാനിക്കുകയുണ്ടായി. നടനും അവതാരകനുമായ സാബുമോന്‍ ആണ് ബിഗ് ബോസിന്റെ വിജയിയായത്. മുൻപ് പുറത്തായ മത്സരാര്‍ഥികളും ഗ്രാൻഡ് ഫിനാലെയിൽ ബിഗ് ബോസിലേക്ക് തിരികെയെത്തിയിരുന്നു. എന്നാൽ ശ്വേതാ മേനോന്റെയും ശ്രീലക്ഷ്മിയുടെയും അഭാവം ചർച്ചയായിരുന്നു. അതേസമയം താന്‍ ഫിനാലെയില്‍ പങ്കെടുക്കാന്‍ വരാതിരുന്നത് അസൂയകൊണ്ടോ സാബുവിനോടുള്ള വിരോധം കൊണ്ടോ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്വേതാ മേനോൻ.

അച്ഛന്‍ മരിച്ചതിനാലാണ് താന്‍ വരാതിരുന്നതെന്നും സാബു തന്നെയാണ് വിജയി ആകാന്‍ യോഗ്യനെന്നും ഒരു അഭിമുഖത്തിൽ ശ്വേത പറയുകയുണ്ടായി. എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെയുള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. അച്ഛന്‍ മരിച്ചതിനാലാണ് വരാതിരുന്നതെന്ന് ശ്വേത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button