എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. എന്നാല്‍ ഇതിനെ തുടര്‍ന്ന് 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സ്ഥാപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഏറ്റവും പുതിയ വിവരം നല്‍കിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍.
തന്റെ ചോറൂണ് നടത്തിയത് ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ് എന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് നായര്‍ പറഞ്ഞു. 1939ലാണ് ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നെന്നും ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നെന്നും നായര്‍ പറഞ്ഞു. പിന്നീട് ജനിച്ച എന്നെ അയ്യപ്പന്റെ അനുഗ്രമായി ജനിച്ച കുട്ടി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ പന്തളം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം എനിക്ക് അയ്യപ്പന്‍കുട്ടി എന്നാണ് പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വിശ്വാസികളായ സ്ത്രീകള്‍ക്കിത് വളരെ പതുക്കെ മാത്രമേ അംഗീകരിക്കാനാകൂ. ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കും ടികെഎ നായര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായര്‍.
Post Your Comments