ഇടുക്കി: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇടുക്കിയിലെ ചെറുകിട കൃഷിക്കാർ തേയില കൃഷി നിർത്താനൊരുങ്ങുന്നു.
തിരിച്ചടിയായ കാലാവസ്ഥ മൂലം ഇത്തവണ തേയില കൃഷിക്കാർക്ക്നഷ്ടം മാത്രമാണ് വന്നിരിയ്ക്കുന്നത്. പണിക്കൂലി അടക്കം ഉത്പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. നാലര കിലോഗ്രാം പച്ചക്കൊളുന്തിനു ഒരു കിലോഗ്രാം തേയിലപ്പൊടി കിട്ടുമെന്നാണു കണക്ക്. അതാത് സമയത്തെ തേയിലപ്പൊടിയുടെ മാര്‍ക്കറ്റ് വിലയുടെ 15ശതമാനം കൊളുന്ത് വിലയായി നല്‍കണമെന്ന് ടീ ബോര്‍ഡ് നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല.
കൊളുന്തിന് ഏകദേശം 25 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ ഈരംഗത്ത് തുടരാനാകൂ എന്ന നിലപാടാണ് ചെറുകിട കൃഷിക്കാർ എടുത്തിരിക്കുന്നത്.
Post Your Comments