ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വലിയ വെല്ലുവിളിയെന്ന് പറഞ്ഞുകൊണ്ടാണ് സുഷമ യുഎന്നിന്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ചത്.
ചര്‍ച്ചകള്‍ പരാജയപ്പെട്ടത് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തികള്‍ കാരണമൊണെന്നും സുഷമ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ഇന്ത്യ അയല്‍പ്പക്കത്തുനിന്ന് ഭീഷണി നേരിടുകയാണ്. മുംശെബ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനിലുടെ വിലസുകയാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷട്രമാണ് പാക്കിസ്ഥാനെന്നും സുഷമ ആഞ്ഞടിച്ചു.
ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ട് ഘടകങ്ങളാണ് ഭീകരതയും, കാലാവസ്ഥാ വ്യതിയാനവുമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതി ആയുഷ് മാന്‍ ഭാരതിനെക്കുറിച്ചും സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ സംസാരിച്ചു.
Post Your Comments