Latest NewsKeralaIndia

സുപ്രീം കോടതി വിധിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

ഡല്‍ഹി: നമസ്‌കാരത്തിന് പള്ളിയുടെ ആവശ്യമില്ലെന്ന വിധിയില്‍ മുസ്ലീംങ്ങളുടെ ആശങ്ക അകറ്റണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. നമസ്‌കാരം എവിടെവച്ചും നിര്‍വഹിക്കാമെന്നും അതിന് പള്ളിയുടെ ആവശ്യമില്ലെന്നുമുള്ള 1994 ലെ അലഹബാദ് ഹൈക്കോടതിവിധി ശരിവച്ചാണ് സുപ്രിംകോടതി വിധി വന്നത്. കോടതി വിധിയില്‍ കോഴിക്കോട് ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതിന് വിസമ്മതം പ്രകടിപ്പിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പരിഗണിക്കപ്പെടുന്ന ഹരജി ബാബരി മസ്ജിദുമായി ബന്ധപ്പെട്ടതായതിനാല്‍ തന്നെ ഈ വിധി ബാബരിമസ്ജിദ്കേസിനെ ബാധിക്കുകയില്ലെന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഈ കേസില്‍ അലഹബാദ് ഹൈക്കോടതിവിധി കീഴ്വഴക്കമാവാന്‍ സാധ്യത നിലനില്‍ക്കുന്നു. വിധിമൂലം ഭാവിയിലുണ്ടായേക്കാവുന്ന ദൂരവ്യാപക ഫലങ്ങള്‍ പരമോന്നത നീതിപീഠം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്നുവേണം കരുതാന്‍. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളും വെള്ളിയാഴ്ച ജുമുഅയും പള്ളികളില്‍ വച്ച്‌ നിര്‍വഹിക്കണമെന്ന ഇസ്ലാമിക വിധി, പള്ളികള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

ഒരു മതത്തിലെയും ആരാധനാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുന്നതും വിധി നല്‍കുന്നതും മതേതര സ്വഭാവത്തിലുള്ള ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അധികാരപരിധിയില്‍വരുന്നതല്ലെന്ന് യോഗം നിരീക്ഷിച്ചു.സുപ്രിംകോടതിയെ വെല്ലുവിളിച്ച്‌ രാമക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച ഹിന്ദുത്വശക്തികള്‍ ഈ വിധി അവരുടെ വിജയമായി ആഘോഷിക്കുന്നുണ്ട്.

കേസ് ഫാഷിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ-മായി ദുരുപയോഗം ചെയ്യുന്നതിനെതിരേ കോടതി ഒരു നടപടിയും എടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍, വിധി പുനപ്പരിശോധിക്കാനും മുസ്ലിംകളുടെ ആശങ്കയകറ്റാനും പോപുലര്‍ ഫ്രണ്ട് പരമോന്നത നീതിപീഠത്തോട് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button