Latest NewsIndia

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കരസേന മേജര്‍ക്കെതിരെ കേസ്

എന്നാല്‍ യുവതി എതിര്‍ത്തതോടെ ഇവരെ മര്‍ദിക്കുകയും ഇയാളുടെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കരസേന മേജര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ല്‍ഹി കന്റോണ്‍മെന്റില്‍ താമസക്കാരനായ മേജര്‍ ഗൗരവിനെതിരെയാണ് കേസെടുത്തത്. സംഭവദിസം രാത്രിയില്‍ യുവതിയുടെ ഭര്‍ത്താവിനെ പുറത്തേയ്ക്കു പറഞ്ഞുവിട്ടതിനു ശേഷം ഗൗരവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ യുവതി എതിര്‍ത്തതോടെ ഇവരെ മര്‍ദിക്കുകയും ഇയാളുടെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു. ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ യുവതി പീഡനത്തിന് ഇരയായതായി മനസിലാക്കുകയും മേജറുമായി സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മേജര്‍ ഇയാളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പോലീസില്‍ ഇയാള്‍ അറിയിച്ചത്. ഗൗരവിന്റെ വീടിനടുത്താണ് യുവതിയും ഭര്‍ത്താവും കഴിയുന്നത്. യുവതി വീട്ട് ജോലികളും ഭര്‍ത്താവ് തോട്ടം പരിപാലനവും മറ്റുമാണ് ചെയ്തുവന്നിരുന്നത്. രണ്ടു വയസുള്ള മകന്റെ അമ്മയാണ് പരാതിക്കാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button