ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം 420 ആയി. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ എണ്ണം 600 കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സമുദ്രതീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
30ലേറെപ്പേരെ പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ആയിരത്തിനു മുകളിലെത്തുമെന്ന് വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല മുന്നറിയിപ്പു നല്കി.7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളുമാണ് തകര്‍ന്നത്. സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് പത്തടി ഉയരമുള്ള സുനാമി തിരമാലകളാണ് ആഞ്ഞടിച്ചത്.
Post Your Comments