എന്താണ് ലൂസിഫര്‍? ആരാണ് ലൂസിഫര്‍?, ശരിക്കും മുരളി ഗോപി അത് തുറന്നു പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ആദ്യമായി പുറത്തെത്തുന്ന ചിത്രമാണ് ‘ലൂസിഫര്‍’, സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്, ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നടക്കം വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്.
ആരാധകര്‍ക്ക് പ്രതീക്ഷ നല്കി കൊണ്ട് ‘ലൂസിഫര്‍’ സിനിമയെക്കുറിച്ച് ചിത്രത്തിന്റെ രചയിതാവ് മുരളി ഗോപി പറയുന്നതിങ്ങനെ
‘മോഹന്‍ലാലിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന സിനിമയാകും ലൂസിഫര്‍, ഞാന്‍ ഇഷ്ടപ്പെടുന്ന പല സവിശേഷതകളും മോഹന്‍ലാലിലുണ്ട്. അതെല്ലാം ലൂസിഫറിലുമുണ്ടാകും, ഇരുട്ടിന്റെ രാജകുമാരന് തന്നെയാണ് ലൂസിഫര്‍. അതില്‍ രാഷ്ട്രീയമുണ്ട്, മറ്റു പലതുമുണ്ട് സിനിമ കാണുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകും.’
കടപ്പാട് ; മലയാള മനോരമ വാരാന്ത്യ പതിപ്പ്
Post Your Comments